ചാലിശേരി പെരുമണ്ണൂർ ഇ പി എൻ എൻ എം എം ചൈതന്യ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും ഇന്ന് നടക്കും
വ്യാഴാഴ്ച രാവിലെ 11 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെയും വായനപക്ഷാചരണത്തിന്റെയും ഉദ്ഘാടനം പത്രപ്രവർത്തന രംഗത്ത് സംസ്ഥാന അവാർഡ് ജേതാവ് സി മൂസ പെരിങ്ങോട് നിർവ്വഹിക്കും
വായന സംസ്കാരം വളർത്തുന്നതിനും കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. പണിക്കരുടെ സ്മരണ പുതുക്കുന്നതിനുമായി വിപുലമായ പരിപാടികളാണ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
വായനശാല പ്രസിഡൻറ് ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും


