ഓർക്കിഡ് ആശുപത്രിയിൽ ഹൃദയതാളം പദ്ധതി ബ്രോഷർ പ്രകാശനം ചെയ്തു

ചങ്ങരംകുളം: ഹൃദയരോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധത്തിനുമായി ചങ്ങരംകുളം ഓർക്കിഡ് ആശുപത്രി അവതരിപ്പിക്കുന്ന ഹൃദയതാളം സമഗ്ര ഹൃദയപരിശോധന പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഓർക്കിഡ് ഗ്രൂപ്പ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലിയും ചേർന്നാണ് ബ്രോഷർ പ്രകാശനം നിർവഹിച്ചത്.

ഓർക്കിഡ് ആശുപത്രി ചങ്ങരംകുളം പ്രവർത്തനം മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക പദ്ധതി ആരംഭിക്കുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. അക്ബർ പി.വി. അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി 110 ലാബ് പരിശോധനകളും കാർഡിയോളജിസ്റ്റിന്റെ വിദഗ്ധ പരിശോധനയും ഉൾപ്പെടെ വെറും 4,010 രൂപയ്ക്കാണ് സമഗ്ര പരിശോധന ലഭ്യമാക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കു മാത്രമായിരിക്കും.

ചടങ്ങിൽ അലി പി.വി., കാലിദ്, ഹക്കീം, ജനറൽ മാനേജർ മുഹമ്മദ് റോഷൻ, അസിസ്റ്റന്റ് ജനറൽ മാനേജർ സുബ്രഹ്മണ്യൻ, മാർക്കറ്റിങ് മാനേജർ ആഷിക്ക് നന്നംമുക്ക് എന്നിവർ പങ്കെടുത്തു.

ബുക്കിങ് :98475 12219.

Post a Comment

Previous Post Next Post