വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി ആദ്യവർഷ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ധീക്ഷാരമ്പ് എന്ന പേരിൽ ഒരാഴ്ച നിലനിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം ആരംഭിച്ചു.
കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോക്ടർ. സുധീന്ദ്രൻ, കേരള വർമ്മ കോളേജ് ഉദ്ഘാടനം ചെയ്തു
കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചു.
ഡോക്ടർ എം കെ ബൈജു , കോളേജ് പ്രസിഡൻറ് പി പി എം അഷ്റഫ്, സെക്രട്ടറി വി. മുഹമ്മദ് ഉണ്ണി ഹാജി കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ പ്രസംഗിച്ചു
നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഗുണഫലങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ ആവശ്യമായ കർമ്മ പദ്ധതി വിശദീകരിച്ചുകൊണ്ട്
വിവിധ ഡിപ്പാർട്ട്മെൻറ് മേധാവികളായ പ്രൊഫ ടി എ ശശിധരൻ ,ഡോക്ടർ ശാലിനി സി എ, നയന കെ ,സാഫിറ ഇഎം ,ആസാദ് വെല്ലുണി കെ യു പ്രവീൺ, അബ്ദുറഹിമാൻ എന്നിവർ ക്ലാസെടുത്തു.
തുടർന്ന് വിദ്യാർത്ഥികൾക്ക് മാത്രമായി ആറുദിവസത്തെ വിവിധ പരിപാടികൾ തുടർച്ചയായി സംഘടിപ്പിക്കുന്നതാണ്


