കടവല്ലൂർ: വിദ്യാഭ്യാസ മികവിന് പ്രോത്സാഹനമേകുന്നതിന്റെ ഭാഗമായി ബി.ഡി.ജെ.എസ് കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
ആദര സദസ് തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ ആർ രജിൽ ഉദ്ഘാടനം ചെയ്തു വിജയികൾക്ക് ഉപഹാരങ്ങൾ നൽകി
പഞ്ചായത്ത് പ്രസിഡന്റ് പ്രീതി പി. ടി അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ശ്രീഹരി, മണ്ഡലം പ്രസിഡന്റ് എ. സി. സുനിൽകുമാർ, മണ്ഡലം സെക്രട്ടറി ദിനേഷ് എം. ബി, കമ്മിറ്റി അംഗം സഹദേവൻ എന്നിവർ സംസാരിച്ചു
പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച നേതാക്കൾ, സമൂഹത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസമാണ് ഏറ്റവും വലിയ കരുത്തെന്നും വിദ്യാർഥികൾ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്നും ആശംസിച്ചു.
ബി.ഡി.ജെ.എസ് കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറി മനോജ് കെ. എൽ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഇന്ദിര നന്ദിയും പറഞ്ഞു .


