മനാഫിന്റെ ഓർമ്മ മാതൃകയായി രക്തദാന ക്യാമ്പ്


 പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ചരമവാർഷികം ആചരിച്ചു


ഫ്രണ്ട്സ് ക്ലബ്ബിന്റെയും ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പൊന്നാനി മരക്കടവിൽ സംഘടിപ്പിച്ച ക്യാമ്പിൽ തൃശ്ശൂർ അമല ആശുപത്രി ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച രക്തശേഖരണ വാഹനത്തിലായിരുന്നു രക്തശേഖരണം.


ചില മനുഷ്യർ വിടപറഞ്ഞാലും അവർ പകർന്ന മനുഷ്യസ്നേഹവും കരുണയും കാലത്തിന് അപ്പുറവും ജീവിക്കും.

ഓരോ രക്തദാനവും മനാഫിന്റെ ജീവിത സന്ദേശമായ മനുഷ്യസ്നേഹത്തിന്റെയും ജീവകാരുണ്യബോധത്തിന്റെയും തുടർച്ചയായി മാറി.



55 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 18 പേർ ആദ്യമായി രക്തദാനത്തിനെത്തിയവരായിരുന്നു. നാല് വനിതകളുൾപ്പെടെ 47 പേർ സന്നദ്ധമായി രക്തം ദാനം ചെയ്തു. 

2022 ജൂലൈയിൽ എറണാകുളത്ത് ഉണ്ടായ വാഹനാപകടത്തിലാണ് പൊന്നാനിയിലെ രക്തദാന-ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന അബ്ദുൽ മനാഫ് അകാലത്തിൽ മരണമടഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ഓർമ ഇന്ന് കൂടുതൽ പേരെ രക്തദാനത്തിന്റെ മഹത്വത്തിലേക്ക് നയിക്കുന്ന പ്രചോദനമായി തുടരുകയാണ്.


ഫ്രണ്ട്സ് ക്ലബ് പ്രവർത്തകരും ബ്ലഡ് ഡോണേഴ്സ് കേരളയുടെ സംസ്ഥാന, ജില്ലാ, താലൂക്ക്, എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post