വിജയത്തിനും മനുഷ്യസ്നേഹത്തിനും ആദരമൊരുക്കി തൃത്താല ബ്ലോക്ക് പഞ്ചായത്ത്


 തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ പഠനത്തിലെ മികവിലൂടെ എൽ എസ് എസ് , യു എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളേയും അവിഷേക് ചികിത്സാ സഹായ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ബിരിയാണി ചലഞ്ചിലേക്ക് പതിനായിരം പേർക്ക് സൗജന്യ മായി ബിരിയാണി പാചകം ചെയ്തുതന്ന സന്നദ്ധ പ്രവർത്തകരേയും ആദരിച്ചു 

ആദരസദസ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ആർ. കുഞ്ഞുണ്ണി ഉദ്ഘാടനംചെയ്തു

 ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷക്കീന അക്ബർ അധ്യക്ഷത വഹിച്ചു. 

 തിരുമിറ്റക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌. വിപിലേഷ്, നാഗലശ്ശേരി പ്രസിഡന്റ്‌ ഡോ നിഷ, ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല വീരാൻ കുട്ടി, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. പി. പ്രജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ. പി. ദിവ്യ, ബ്ലോക്ക്‌ മെമ്പർ എം. രജിഷ, യു.ടി താഹിർ, മാളിയേക്കൽ ബാവ, എ ഇ ഒ പ്രസാദ് മാസ്റ്റർ ,ബ്ലോക്ക്‌ സെക്രട്ടറി ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. 

സമൂഹത്തിന് പ്രതീക്ഷയായ വിദ്യാർത്ഥികളുടെ വിജയവും , ആയിരങ്ങൾക്കായി സ്നേഹത്തിൻ്റെ ഭക്ഷണം ഒരുക്കിയ പാചക സംഘത്തിൻ്റെ മനുഷ്യ സ്നേഹവും സദസിനെ വേറിട്ടതാക്കി

Post a Comment

Previous Post Next Post