നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ വൈദികരും 2025-2027 കാലയളവിലെ കൗൺസിൽ അംഗങ്ങളും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുമായി കൂടിക്കാഴ്ച നടത്തി.
ന്യൂജേഴ്‌സിയിലെ അതിഭദ്രാസന ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ അതിഭദ്രാസനാധിപൻ മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഭരണസമിതിയുടെ വരുംവർഷങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും അതിഭദ്രാസന വികസന പദ്ധതികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.


