ബഷീർ ദിനാചരണം സംഘടിപ്പിച്ചു


 വളയംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണവും ഡോക്യുമെൻററി പ്രദർശനവും സംഘടിപ്പിച്ചു. കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ എല്ലാ തലമുറകളിലും വായിക്കപ്പെടുന്ന എഴുത്തുകാരൻ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള വിഭാഗം H.OD പ്രവീൺ കെ യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫസർ ശശിധരൻ ആശംസകൾ അറിയിച്ചു. അധ്യാപകരായ ആസിഫ് സ്വാഗതവും ശരണ്യ കെ.എസ് നന്ദിയും അറിയിച്ചു രണ്ടാം വർഷ സൈക്കോളജി വിദ്യാർത്ഥിനിയായ തൽമിയ മടപ്പൻ മുഹമ്മദ്  ബഷീർ കൃതികളെ പരിചയപ്പെടുത്തി. തുടർന്ന് ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിക്കുകയുണ്ടായി

Post a Comment

Previous Post Next Post