ജില്ലയിലെ മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു


 ജില്ലയിലെ മികച്ച രണ്ടാമത്തെ സഹകരണ ബാങ്കായി കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.വരടിയം സർവ്വീസ് സഹകരണ ബാങ്കിനാണ് ഒന്നാം സ്ഥാനം, കൂനംമുച്ചി ബാങ്കിനു മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലയിലെ മികച്ച ബാങ്കിനുനുള്ള രണ്ടാം സ്ഥാനം ലഭിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നു ബാങ്ക് പ്രസിഡണ്ട് എം.കെ മോഹനൻ പറഞ്ഞു. 2006 വരെയുള്ള യു.ഡി.എഫിന്റെ ഭരണകാലത്ത് നഷ്‌ടത്തിലായിരുന്ന ബാങ്ക് എൽ.ഡി.എഫ് ഭരണത്തിലെത്തിയ ശേഷമാണ് ഇപ്പോഴത്തെ ഉയർച്ചയിലെത്തിയത്. സഹകാരികളുടേയും ജീവനക്കാരുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ഈ അംഗീകാരത്തിന് അർഹത നേടിയതെന്നും പ്രസിഡണ്ട് പറഞ്ഞു. നിക്ഷേപ സമാഹരണം, കാർഷിക മേഖലക്ക് വേണ്ട പലിശ രഹിത ലോണുകൾ, നീതി മെഡിക്കൽസ്, ആംബുലൻസ് സർവീസ് ചെറുകിട സംരഭങ്ങൾ തുടങ്ങുന്നതിനുള്ള സംവിസാനങ്ങൾ എല്ലാം, ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം എല്ലാം അംഗീകാരത്തിന് അർഹയാക്കി.

Post a Comment

Previous Post Next Post