വേൾഡ് മിക്സ് ബോക്സിംഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കെ എസ് കാശിനാഥ്


 നേപ്പാളിൽ വെച്ച് നടക്കുന്ന മൂന്നാമത് വേൾഡ് മിക്സ് ബോക്‌സിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കരിക്കാട് അൽ അമീൻ ഇംഗ്ലീഷ് ഹൈസ്ക്‌കൂളിലെ വിദ്യാർത്ഥി പങ്കെടുക്കും.എട്ടാം ക്ലാസ് വിദ്യാർഥി കെ എസ് കാശിനാഥാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുക. മലപ്പുറം കാലടിയിലെ കോലത്തറ പറമ്പിൽ വീട്ടിൽ ശിവദാസന്റെയും ധന്യയുടെയും മകനാണ് കാശിനാഥൻ.കാശിനാഥന് സ്‌കൂളിൽ യാത്രയയപ്പ് നൽകി. അഡ്‌മിനിസ്ട്രേറ്റർ അബ്ദുൽ ഗനി അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post