യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ, ശരീരമാസകലം മുറിഞ്ഞ് ചോരവാർന്നു: സുഹൃത്ത് കസ്റ്റഡിയിൽ


 അടൂരിൽ വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ. ഷെഹന (31) ആണ് മരിച്ചത്. ശരീരമാസകലം മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ഷെഹന മരിക്കുമ്പോൾ ഒരു സുഹൃത്തും വീട്ടിലുണ്ടായിരുന്നു.ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവകളേറ്റിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു


വീട്ടിൽ ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി വാതിൽ തുറന്ന് അകത്തുകടന്നപ്പോൾ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്നയാളാണ് യുവതി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post