കോക്കൂരിലെ തൂഫാൻ കൂട്ടായ്മ ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു


 ചങ്ങരംകുളം:ലഹരി മുക്ത കോക്കൂരിനായി”എന്ന പ്രമേയവുമായി കോക്കൂരിലെ ‘തൂഫാൻ കൂട്ടായ്മ’ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു.ആലംകോട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് മെമ്പർ ഹസീബ് കോക്കൂരിന്റെ അധ്യക്ഷതയിൽ അഷ്‌റഫ്‌ കോക്കൂർ ഉൽഘാടനം ചെയ്തു.ചങ്ങരംകുളംപോലിസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജിതിൻവാസ് മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശരീഫ് ആണ്ടനാത്ത്,ശാരിക മുരളീധരൻ,ഫസീല ഷൗക്കത്ത്,എംകെ അൻവർ, മുജീബ് കോക്കൂർ,ഇവി മുജീബ്,സുകുമാരൻ കെപി,മാമു,ശറഫുദ്ധീൻ എന്‍എച്ച് ശശിധരൻ വിവി,ഹഫീസ് സിഎം.എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post