തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കും ; വി. ടി. ബൽറാം എംഎൽഎ


 തൃത്താല ഗവൺമെന്റ് ആശുപത്രി( പ്രൈമറി ഹെൽത്ത് സെന്റർ)

പ്രവർത്തനം അടിയന്തരമായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിലേക്ക് മാറ്റാൻ വി. ടി. ബൽറാം എംഎൽഎ വിളിച്ച് ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥ-ജനപ്രതിനിധിയുടെ യോഗത്തിൽ തീരുമാനമായി. 

 കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 12 കോടി കോടി രൂപയിൽ നിന്നും 9 കോടിക്കുള്ള പ്രവർത്തികൾ പൂർത്തീകരിച്ച് ആരോഗ്യവകുപ്പിന് കെട്ടിടം കൈമാറി. ബാക്കിവരുന്ന പ്രവർത്തികൾ പ്രവേശന കവാടം ഉൾപ്പെടെ ചുറ്റുമതിൽ നിർമ്മാണം, പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ, അപ്പ്രോച്ച് റോഡ് നിർമ്മാണം, കെട്ടിടത്തിനു മുൻവശത്ത് കട്ട വിരിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉടനെ നടത്തുവാനും എംഎൽഎ നിർദേശം നൽകി. താൽക്കാലിക കണക്ഷൻ നൽകി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റുവാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്എംസി കമ്മിറ്റി തീരുമാനം നടപ്പിലാക്കും. ജയന്തി വിജയകുമാർ(തൃത്താല പഞ്ചായത്ത്‌ പ്രസിഡന്റ്‌),

വൈസ് പ്രസിഡണ്ട് കെ.സുജാത,

 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീസ് മാട്ടായ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ദിവ്യ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്തിൽ അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രമോദ്, 

പഞ്ചായത്തംഗം രേഖ മണികണ്ഠൻ, മെഡിക്കൽ ഓഫീസർ ബിജുമോൻ ജോസഫ്, പിഡബ്ല്യൂഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എസ്.എസ്.ബാബുരാജ്

പിഡബ്ല്യൂഡി ജില്ലാ ഇലക്ട്രിക് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എം.സുരേഷ് ബാബു

കെഎസ്ഇബി തൃത്താല അസിസ്റ്റന്റ് എൻജിനീയർ സുനീഷ്, പി. വി. മുഹമ്മദ്‌അലി, എം. മണികണ്ഠൻ, ഇ. രാജേഷ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post