ഒൻപതുവയസ്സുകാര ന് മിഠായി നൽകി ലൈംഗികാതിക്രമ ശ്രമം; പ്രതി പിടിയിൽ


 മിഠായി നൽകി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചയാളെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. 9 വയസ്സ് പ്രായമുള്ള ആൺകുട്ടിക്ക് മിഠായി നൽകി വശീകരിച്ച് കാറിൽ കയറ്റികൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഭവത്തിൽ ചുക്കുബസാർ സ്വദേശിയായ പുഴങ്ങരയില്ലത്ത് വീട്ടിൽ ഇസ്മയിലിനെയാണ് (56) പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പീഢനശ്രമം, കുട്ടി മാതാപിതാക്കളോട് അറിയിച്ചതിനെ തുടർന്ന് നൽകിയ പരാതിയിൽ പാവറട്ടി പോലീസ് പോക്സോ ആക്‌ട പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പാവറട്ടി എസ്.ഐ.


മഹേഷ്‌കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post