മമ്മിയൂരിൽ സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു.തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ മമ്മിയൂർ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്‌കൂളിന് സമീപമാണ് സംഭവം. ചാവക്കാട് പുന്ന സ്വദേശി പുതുവീട്ടിൽ ഷാഹുൽഹമീദാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഷാഹുൽഹമീദിന്റെ സഹോദരിയുടെ മകൻ അൻസാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ.സ്കൂളിനു മുന്നിൽ നിന്ന് കുട്ടികളെ കയറ്റി പോകാൻ തയ്യാറെടുക്കുന്നതിനിടെ എഞ്ചിനിൽ നിന്ന് പുക ഉയരുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ കുട്ടികളെ പുറത്ത് ഇറക്കിയശേഷം ഫയർഫോഴ്സിനെ വിവരമറിയിച്ചു. തീ ആളിപ്പടരും മുമ്പ് ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. സ്‌കൂൾ വിടുന്ന സമയത്ത് വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടാറ്. എന്നാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിച്ച് കുരുക്ക് ഒഴിവാക്കുകയായിരുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ എസ്.ഡി. സജിത്ത് ലാൽ, ഫയർ ഓഫീസർമാരായ ആർ. എൻ. അൻവർ, പി. ആനന്ദ്, ആർ. ദീപു, എസ്. ഷമീർ, പി. ഗുരുവായൂരപ്പൻ, സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ് ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.