കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഞാറക്കൽ സ്വദേശി ചിരട്ടപ്പുരയ്ക്കൽ വീട്ടിൽ 27 വയസ്സുകാരനായ അനീഷ് ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. അറസ്റ്റിലായ പ്രതിയുടെ മേൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
പിടിയിലായ അനീഷ് മുൻപും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ എറണാകുളം ഞാറക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസ് നിലവിലുണ്ട്.
അഴീക്കോട് പോസ്റ്റിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സൗമ്യ, സെബി, എ എസ് ഐ ഉമേഷ്, സി പി ഒ മാരായ അബീഷ്, വിഷ്ണു, ഷമീർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


