പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് 10 പേര്‍ പിടിയില്‍. തമിഴ്‌നാട് മന്നാര്‍ഗുഡിയില്‍ വെച്ചാണ് സംഘം പിടിയിലായത്. വില്‍പനക്ക് ഉപയോഗിച്ച ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയും 63,000 രൂപയും പൊലീസ് പിടിച്ചെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മന്നാര്‍ഗുഡിയില്‍ നിന്ന് 10 പേരെ പിടികൂടിയത്. മുരുകേശന്‍, പരമശിവം, സത്യമൂര്‍ത്തി, കാര്‍ത്തികേന്‍, അരുണാനന്ദം, അയ്യപ്പന്‍, ശശി, അന്‍പ്, കരശു, സുരേഷ് എന്നിവരാണ് പിടിയിലായത്.
തമിഴ്‌നാട്-പാലക്കാട് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വലിയ രീതിയില്‍ ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയും വ്യാജ ലോട്ടറി വില്‍പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.


