നടന്‍ ദേവന്‍ ബിജെപി വിട്ടു; അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു


 തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുദേവ ദര്‍ശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post