പുതിയ കാലത്തെ രക്ഷിതാത്വവും അധ്യാപനവും: കുന്നംകുളം നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമാകുന്നു; ആഗസ്റ്റ് 14-ന് ശില്പശാല


 കുട്ടികളുടെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭ ഈ അധ്യയന വർഷത്തിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി നടപ്പിലാക്കുന്നു. കല, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ, വായന എന്നീ മേഖലകളെ ആസ്പദമാക്കിയാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

​ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നഗരസഭയുടെ ഈ മാതൃകാപരമായ ഇടപെടൽ. പരിപാടിയുടെ ആദ്യ ചുവടുവെപ്പായി ആഗസ്റ്റ് 14-ന് രാവിലെ 10 മണിക്ക് കുന്നംകുളം ടൗൺ ഹാളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ശില്പശാല സംഘടിപ്പിക്കും. 'പുതിയ കാലഘട്ടത്തിൽ കുട്ടികളോട് മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടപെടൽ എങ്ങനെയാകണം' എന്ന വിഷയത്തിലാണ് ശില്പശാല. പ്രശസ്ത എഴുത്തുകാരൻ രാം മോഹൻ പാലിയത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ക്ലാസുകൾ നയിക്കും.

​പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ചേർന്ന സംഘാടകസമിതി യോഗത്തിൽ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു.


Post a Comment

Previous Post Next Post