സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫ്രീഡം 2.0 സ്‌കീമിന്റെ ഭാഗമായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഈ പദ്ധതിയുടെ ഭാഗമായി വെറും ഒരു രൂപയ്ക്ക് പുതിയ ബിഎസ്എന്‍എല്‍ സിം കാര്‍ഡ് സ്വന്തമാക്കാം. ഇതിന് പുറമേ പുതിയ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിന ഡേറ്റയും എസ്എംഎസും ലഭിക്കും. കൂടാതെ 2399 രൂപ വിലയുള്ള ദീര്‍ഘകാല വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് ഫ്രീഡം 2.0 സ്‌കീമിന്റെ ഭാഗമായുള്ള ഓഫര്‍ ലഭിക്കുക. ഒരു രൂപ സിം ഓഫര്‍ സ്വന്തമാക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ക്ക് ഒപ്പം പ്രതിദിനം ഒരു ജിബി ഡേറ്റയും നൂറ് എസ്എംഎസും ലഭിക്കും. 24 ദിവസമാണ് കാലാവധി.
അതായത് ഒരു രൂപ സിം കാര്‍ഡ് ഓഫര്‍ സ്വന്തമാക്കുന്നവര്‍ക്ക് 24 ദിവസം വരെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടിയ തുക നല്‍കി പുതിയ സിം കണക്ഷന്‍ എടുക്കാതെ ബിഎസ്എന്‍എല്‍ സേവനങ്ങള്‍ പരീക്ഷിച്ചുനോക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ വളരെ പ്രയോജനകരമാണെന്ന് കമ്പനി അവകാശപ്പെട്ടു.


