സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


 പെരുമ്പടപ്പ്:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റീവ് കെയറും ബ്ലഡ് ഡോണേഴ്സ് കേരള (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ. ഐ.എം.എ. ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ പെരുമ്പടപ്പ് റൈറ്റ്സ് സെന്ററിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 46 പേർ പങ്കെടുത്തു. ഇതിൽ ഏഴ് പേർ പുതുരക്തദാതാക്കളായിരുന്നു. ഒരു വനിത ഉൾപ്പെടെ 27 പേർ രക്തദാനം നിർവഹിച്ചു.റൈറ്റ്സ് ഭാരവാഹികൾ, ബി.ഡി.കെ. ജില്ലാ-താലൂക്ക് ഭാരവാഹികൾ, ഏയ്ഞ്ചൽസ് വിംഗ് ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രക്തദാനം നിർവഹിച്ച സുമനസ്സുകൾക്ക് ബി.ഡി.കെ. ഭാരവാഹികൾ അഭിനന്ദനം അറിയിച്ചു. മികച്ച സംഘാടനത്തിന് റൈറ്റ്സിനെ ബി.ഡി.കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവ. ബ്ലഡ് സെന്ററും ഉപഹാരം നൽകി ആദരിച്ചു

Post a Comment

Previous Post Next Post