മുക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിലെ ഇല്ലം നിറ 2026 വിപുലമായി നടന്നു.

മുക്കുതലശ്രീ പകരാവൂർ ശിവക്ഷേത്രത്തിലെ ഇല്ലം നിറ 2026 വിപുലമായി നടന്നു.ഗുരുവായൂരിൽനിന്ന് പ്രത്യേകം ശേഖരിച്ച നെൽക്കതിരുകൾ ഉപയോഗിച്ചായിരുന്നു ചടങ്ങുകൾ. 


രാവിലെ ആരംഭിച്ച ചടങ്ങുകൾ ക്ഷേത്രത്തിനകത്ത് മേൽശാന്തി ശിവപൂജൻ കഴകം ശ്രീ പരമേശ്വരൻ നമ്പീശന്റെ നേതൃത്വത്തിൽ നടന്നു.


ചടങ്ങുകൾക്കുശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. 


ക്ഷേത്രം സെക്രട്ടറി വി. ചന്ദ്രൻ നായർ, ട്രഷറർ വിജയൻ വാക്കേത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശിവദാസൻ മുല്ലപ്പുള്ളി, അജേഷ് പുത്തില്ലത്ത്, മോഹനൻ കാഞ്ഞിയൂർ, ഉണ്ണികൃഷ്ണൻ കെ.ടി., ശ്രീധരൻ പിടാവന്നൂർ, ചന്ദ്രശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി.


തുടർന്ന് നടന്ന പ്രസാദ വിതരണത്തിന് മാതൃസമിതി അംഗങ്ങളായ ഗിരിജ കാഞ്ഞിയൂർ, അംബിക പുത്തില്ലത്ത്, സാവിത്രി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

 

Post a Comment

Previous Post Next Post