ആർട്ടിസ്റ്റ് ഗണപതി മാസ്റ്റർ അനുസ്മരണം; പാലക്കാട് , മലപ്പുറം , തൃശൂർ ജില്ലകളിലെ വിദ്യാർത്ഥികൾക്ക് വാട്ടർ കളർ പെയിൻ്റിംഗ് മത്സരം ആഗസ്റ്റ് 27 ന്


 കൂറ്റനാട് :ചിത്രകാരനും ശില്പിയും അധ്യാപകനുമായിരുന്ന

ഗണപതി മാസ്റ്ററുടെ

നാലാം ചരമ വാർഷികം ഗണപതിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 27 ന് വ്യാഴാഴ്ച വട്ടേനാട് GLP  സ്കൂളിൽ ചിത്രരചന മൽസരം നടത്താൻ ഒരുക്കം തുടങ്ങി.


ഇതിനോടനുബന്ധിച്ച് 

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ LP, UP, HS, HSS കുട്ടികൾക്കായി തൽസമയ വാട്ടർ കളർ ചിത്രരചനാ മത്സരം സംഘടിപ്പിക്കും.


ആഗസ്റ്റ് 27ന് കൂറ്റനാട്, വട്ടേനാട് GLP സ്കൂളിൽ മത്സര സമയം ഉച്ച 2 മുതൽ 3.30 വരെയാണ്.

തുടർന്ന്  നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മത്സര വിജയികൾക്കും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും 'ഗണപത് ' ചിത്രകലാ സർട്ടിഫിക്കറ്റുകൾ നൽകും.


LP, UP മത്സരാർത്ഥികൾക്ക് വരയ്ക്കാൻ A4 പേപ്പറും

HS, HSS മത്സരാർത്ഥികൾക്ക് A3

പേപ്പറും നൽകും.

കളർ, ബ്രഷ് തുടങ്ങി ചിത്രരചനക്ക് ആവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ടുവരണം.

വിഷയം മത്സര സമയത്ത് തരുന്നതായിരിക്കും.

ഹെഡ്മാസ്റ്ററുടെ / ചിത്രകലാ അധ്യാപകൻ്റെ സാക്ഷ്യപത്രത്തോടെ പങ്കെടുക്കുന്ന കുട്ടികളുടെ പേരും ക്ലാസ്സും ആഗസ്റ്റ് 16 ഞായറാഴ്ചയ്ക്ക് മുൻപായി സംഘാടകരെ അറിയിക്കണം.

Contact No: 9447837773, 8943720900, 9846210071.

Post a Comment

Previous Post Next Post