അസ്സബാഹില്‍ ഡിഗ്രി പുതിയ ബാച്ചുകളുടെ ഉദ്ഘാടനം നടന്നു


 വളയംകുളം 

അസ്സബാഹു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഈ വർഷം പുതുതായി അനുമതി ലഭിച്ച  ബികോം ടാക്സേഷൻ , 

ബിബി എ ഹ്യൂമൻ റിസോഴ്സ് എന്നീ ഡിഗ്രി ബാച്ചു കളുടെ ദൗദ്യോഗിക ഉദ്ഘാടനം  സുപ്രസിദ്ധ സിനിമ സംവിധായകൻ 

കെ വി താമർ നിർവഹിച്ചു 


തൊഴിൽ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയാൽ പുതുതായി ആരംഭിക്കുന്ന രണ്ടു കോഴ്സുകളും യുവജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു 


ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ എം എൻ മുഹമ്മദ് കോയ അധ്യക്ഷം വഹിച്ചു 

ജനറൽ സെക്രട്ടറി 

വി മുഹമ്മദ് ഉണ്ണി ഹാജി അതിഥിക്ക് ഉപഹാരം നൽകി


 കോളേജ് പ്രസിഡൻറ് പി പിഎം അഷ്റഫ്, വൈസ് പ്രിൻസിപ്പൽ ഡോക്ടർ എം കെ ബൈജു, കുഞ്ഞുമുഹമ്മദ് പന്താവൂർ, ബിസിനസ് വിഭാഗം മേധാവി എൻ നയന, പി ഇ അബ്ദുസ്സലാം മാസ്റ്റർ ,കോഴ്സ് കോഡിനേറ്റർ സുഷമ, കെ ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post