ഉദിനിക്കര എ ജെ ബി സ്കൂളിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം നടത്തി


 ഉദിനിക്കര  എ ജെ ബി സ്കൂളിൽ  എടപ്പാൾ  റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.


മുൻ നാവികസേനാ ഉദ്യോഗസ്ഥനും റോട്ടറി ക്ലബ് സെക്രട്ടറിയുമായ സന്തോഷ് കെ.വി. അയിലക്കാട് മുഖ്യാതിഥിയായി. 


റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ പ്രകാശ് പുളിക്കപ്പറമ്പിൽ അധ്യക്ഷനായി.

 ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക  അജിത  ദേശീയപതാക ഉയർത്തി.


വിദ്യാർത്ഥികൾ, പി ടി എ,  എം പിടിഎ അംഗങ്ങൾക്കും അധ്യാപകർക്കുമായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. 


ക്വിസ് മാസ്റ്ററായ സന്തോഷ് കെ.വി. മത്സരം നിയന്ത്രിച്ചു. 

എല്ലാ വിദ്യാർത്ഥികൾക്കും മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം നടത്തി.


പിടിഎ പ്രസിഡന്റ് കൃഷ്ണകുമാർ, റോട്ടറി ക്ലബ് ട്രഷറർ ഡോ. ഗസൽ ജലാൽ, റോട്ടറി ക്ലബ് എക്സിക്യൂട്ടീവ് അംഗം സുരേഷ് വി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post