ആറങ്ങോട്ടുകര കേരള വ്യാപാരി വ്യവസായി ഏകോപനസമിതി 80-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.


 ആറങ്ങോട്ടുകര വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് എ. കെ. അബൂബക്കർ പതാക ഉയർത്തി. ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, യൂണിറ്റ് ജനറൽ സെക്രട്ടറിയും  തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് അംഗവുമായ ഇ. ആർ. റെനിൻ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലി.


         ഗ്രാമപഞ്ചായത്ത് അംഗം കെ. പി. ജിഷ, K V V E S യൂണിറ്റ് ട്രഷറർ പ്രശോഭ് കുമാർ , വൈസ് പ്രസിഡണ്ട് വിജീഷ്, ജോ: സെക്രട്ടറി പി. കെ. രാമചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി. ഫിറോസ്, കെ. മുസ്തഫ, യൂത്ത് വിംഗ് പ്രസിഡണ്ട് വി. പി. നൗഫൽ എന്നിവർ  സംസാരിച്ചു. മധുര പലഹാര വിതരണവും നടന്നു.

Post a Comment

Previous Post Next Post