ആന വര ചിത്രരചന മൽസര വിജയികൾക്ക് സമ്മാനങ്ങൾ നൽകി


 ഗുരുവായൂർ ദേവസ്വവും മാതൃഭൂമിയും ചേർന്ന് നടത്തിയ നാലാമത് ആന വര ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു.

വിദ്യാർത്ഥികളുടെ പങ്കാളിത്തത്താൽ നാടിന് തന്നെ മാതൃകയാകാൻ  മാതൃഭുമിയുടെ  ആന വര ചിത്രരചനാ മൽസരത്തിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.  മാതൃഭൂമിയുടെ ദീർഘമായ  കാഴ്ചപ്പാട് അഭിനന്ദനാർഹമാണെന്നും  അദ്ദേഹം പറഞ്ഞു. വിജയികൾക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. ചടങ്ങിൽ മാതൃഭൂമി ചീഫ് എഡിറ്റർ  മനോജ് കെ.ദാസ് അധ്യക്ഷനായിരുന്നു. കാലാവധി പൂർത്തിയാക്കി ചുമതലയൊഴിയുന്ന ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്,മനോജ് ബി നായർ എന്നിവരെ ചടങ്ങിൽ മാതൃഭൂമിക്കു വേണ്ടി അദ്ദേഹം ആദരിച്ചു.സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട് സപ്ളിമെൻ്റ് പ്രകാശനം ചെയ്തു.


ആനവര ചിത്രരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ കാഷ് അവാർഡും സമ്മാനങ്ങളും നൽകി.


  ചടങ്ങിൽ മേളപ്രമാണി പെരുവനം കുട്ടൻമാരാർ തത്സമയ വരനടത്തിയ .കലാകാരൻമാരെ  ഉപഹാരങ്ങൾ നൽകി ആദരിച്ചു.. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ 

,അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ എന്നിവർ സംസാരിച്ചു.

 ചിത്രകാരൻ കെ.യു.കൃഷ്ണകുമാർ ചിത്രരചനാ മത്സരത്തിൻ്റെ അവലോകനം നിർവ്വഹിച്ചു. ചടങ്ങിൽ മാതൃഭുമി ന്യൂസ് എഡിറ്റർ എം.കെ.കൃഷ്ണകുമാർ സ്വാഗതവും മാനേജർ (പബ്ളിക്കേഷൻ) കെ.ജി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post