പാവിട്ടപ്പുറം: ലോക സ്കാർഫ് ദിനത്തിന്റെ ഭാഗമായി പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ്. ഫോർ ഗേൾസ് സ്കൂൾ റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കാർഫ് ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ റേഞ്ചർ ലീഡർ സുവിത കെ. സ്കാർഫ് ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
ദേശീയഗീതത്തിന്റെ അകമ്പടിയോടെ റേഞ്ചർമാർ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. തുടർന്ന് മുൻ സ്കൗട്ട് കൂടിയായ സ്കൂൾ പ്രിൻസിപ്പൽ പി . വി വില്ലിംഗ്ടൺ റേഞ്ചർ അസ്ന സ്കാർഫ് അണിയിച്ചു. മുൻ ഗൈഡ് ക്യാപ്റ്റനായ അധ്യാപിക സുമിത ടി.എസ്.നെ റേഞ്ചർ തൻഹ മെഹ്റിനും സ്കാർഫ് അണിയിച്ചു.
സ്കൗട്ട്-ഗൈഡ് മൂല്യങ്ങളും സേവനസന്നദ്ധതയും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് റേഞ്ചർ ലീഡർ പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.


