സ്വർണ്ണവില ഇന്നും വർദ്ധിച്ചു


 തൃശ്ശൂർ: കേരളത്തിൽ സ്വർണവില ഇന്നും വർധിച്ചു. ഗ്രാമിന് 25 രൂപ വർധിച്ച് 14,220 രൂപയായും, പവന് 200 രൂപ ഉയർന്ന് 1,13,760 രൂപയുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വില ഔൺസിന് 4,450 ഡോളർ വരെ ഉയർന്നശേഷമാണ് ഇപ്പോൾ 4,393 ഡോളറിലേക്ക് താഴ്ന്നത്. ഈ ഇടിവ് ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിൽ ഇന്ന് വില ഗ്രാമിന്  100 രൂപയും പവന് 800 രൂപയുമെങ്കിലും വർധിക്കുമായിരുന്നു.

Post a Comment

Previous Post Next Post