ഗുരുവായൂരിൽ നിരവധി മോഷണക്കേസുകളി ലെ പ്രതി അറസ്റ്റിൽ


 ഗുരുവായൂരിൽ മോഷണത്തിന് പദ്ധതിയിട്ടെത്തിയ നിരവധി മോഷണക്കേസുകളിലെ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം നാഗക്കോട് പുത്തൻവീട്ടിൽ ശരത്തിനെയാണ് ടെമ്പിൾ എസ്.എച്ച്.ഒ. വിനോദ് വലയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെ ഗുരുവായൂരിലെത്തിയ ശരത്ത് മോഷണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പടിഞ്ഞാറേ നടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് തിരിച്ചറിയുന്നത്.

പേരാമംഗലത്തെ ബാർ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ച കേസുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post