തൃശൂരില്‍ വഴിയാത്രക്കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ വഴിയാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. തൃശൂര്‍ തെക്കേനടയിലെ അടിപ്പാതയില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ തൃശൂര്‍ സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് ആരെന്ന് വ്യക്തമായിട്ടില്ല.അറസ്റ്റിലായ ശരത് ക്രിമിനല്‍ കേസ് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. സ്ഥിരമായി വഴിയാത്രക്കാരെ ആക്രമിക്കുന്ന സ്വഭാവക്കാരനാണെന്നും, ചില സമയങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്നയാളാണെന്നും പറയപ്പെടുന്നു. ഇയാള്‍ക്കെതിരെ ഒട്ടേറെ വധശ്രമക്കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ ദിവസം ജയ് ഹിന്ദ് മാര്‍ക്കറ്റിലും ഇയാള്‍ ഒരു അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചിരുന്നു. അതിഥി തൊഴിലാളി ഫോണ്‍ ചെയ്തുകൊണ്ടു നില്‍ക്കെ ശരത് പിന്നില്‍ നിന്നെത്തി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയതോടെ ശരത് ഓടി രക്ഷപ്പെടുകയായിരുന്നു. മുമ്പ് പൊലീസുകാരെ അടക്കം ആക്രമിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്
 

Post a Comment

Previous Post Next Post