ഇട്ടോണം എ.എൽ.പി. സ്കൂളിന്റെ ചരിത്രത്തിൽ ഇത്രയും ചെറുപ്രായത്തിൽ സ്വന്തം ഡയറിക്കുറിപ്പുകൾ പുസ്തകമാക്കിയ ആദ്യ വിദ്യാർഥിനിയെന്ന പ്രത്യേകതയും ആത്മികയ്ക്ക് സ്വന്തമായി.ഇട്ടോണം കൈപ്പട വീട്ടിൽ ദിനേഷ്–കാവ്യ ദമ്പതികളുടെ മകളാണ് ആത്മിക. എൽ.കെ.ജി. വിദ്യാർഥിയായ ആത്മജാണ് സഹോദരൻ.ഒരു കുഞ്ഞിന്റെ ഡയറിത്താളുകളിൽ പിറന്ന വാക്കുകൾ പുസ്തകത്താളുകളിലെത്തിയപ്പോൾ ആത്മികയെ ചേർത്തുപിടിച്ച് അഭിനന്ദിക്കാൻ നാടും സ്കൂളും ഒരുമിച്ചു.
ആത്മികയുടെ അക്ഷരയാത്രയ്ക്ക് കൈയടി നൽകുന്നതിനായി സ്കൂളിൽ ചിങ്ങം ഒന്ന് തിങ്കളാഴച സംഘടിപ്പിച്ച അനുമോദന സദസ് തൃത്താല എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.ഇത്രയും ചെറുപ്രായത്തിൽ തന്നെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന ആത്മികയുടെ കഴിവിനെ എം.എൽ.എ അഭിനന്ദിച്ചു. സാധാരണയായി ഈ പ്രായത്തിലുള്ള ഒരു കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിഭാവിലാസമാണ് ആത്മികയുടെ എഴുത്തിലൂടെ കാണുന്നതെന്നും ചെറുപ്രായത്തിൽ തന്നെ എഴുത്ത് ആരംഭിച്ചത് ഏറെ ശ്രദ്ധേയമാണെന്നും എം എൽ എ പറഞ്ഞു.വാർഡ് മെമ്പർ ഫൗസിയ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗോപിക, എസ്.എം.സി. ചെയർമാൻ മുഹമ്മദ് മാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് പി.കെ. ശക്കീർ, എം.ടി.എ. പ്രസിഡന്റ് അതുല്യ, പൂർവവിദ്യാർഥി സമിതി ചെയർമാൻ വി.കെ.എസ്. അടികൾ, എം.പി.ടി.എ. വൈസ് പ്രസിഡന്റ് കാവ്യ എന്നിവർ ആശംസകൾ നേർന്നു.പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി. അബൂബക്കർ നന്ദിയും പറഞ്ഞു.
ഒരു കുഞ്ഞിന്റെ ഡയറിത്താളുകളിൽ തുടങ്ങിയ അക്ഷരയാത്ര ഇന്നൊരു പുസ്തകമായി വളർന്നിരിക്കുന്നു.
ആത്മികയുടെ കുഞ്ഞുമനസ്സിൽ വിരിഞ്ഞ ആ വാക്കുകൾ ഇനി അവളുടെ മാത്രം ഓർമകളല്ല
ഒരു നാടിന്റെ ഓർമകളുടെ ഭാഗം കൂടിയാണ്.


