മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി 2026 സെപ്റ്റംബർ 1 ന് ജനലക്ഷങ്ങൾ അണിനിരക്കുന്ന 'ഡൽഹി ചലോ' പ്രചരണാർത്ഥം സിപിഐ കാട്ടകാമ്പാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജെറുസലേം സെന്റർ മുതൽ ചിറക്കൽ സെന്റർ വരെ നടത്തിയ കാൽനടപ്രചരണ ജാഥ ജെറുസലേം സെന്ററിൽ വെച്ച് സിപിഐ ജില്ലാ കൗൺസിൽ അംഗം കെ ടി ഷാജൻ ഉദ്ഘാടനം ചെയ്തു. ജാഥയുടെ സമാപന ഉദ്ഘാടനം ചിറക്കൽ സെന്ററിൽ വെച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സ. വി എസ് പ്രിൻസ് നിർവഹിച്ചു. സ. ഷാജി ജോർജ് സി അധ്യക്ഷത വഹിച്ച യോഗത്തിൽ സ. ബബിത ഫിലോ സ്വാഗതവും സിപിഐ മണ്ഡലം സെക്രട്ടറി സ. പ്രേമംരാജ് ചൂണ്ടാലാത്ത് അഭിവാദ്യവും സ. കെ സി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ജാഥ ക്യാപ്റ്റൻ സ. പി കെ രവീന്ദ്രനും വൈസ് ക്യാപ്റ്റൻ സ. ജിജി ലിവിങ്സ്റ്റണും ജാഥ മാനേജർ സ. കെ സി സുരേന്ദ്രനുമാണ്.
ആവശ്യ വസ്തുക്കൾക്ക് ന്യായവില, യുവാക്കൾക്ക് തൊഴിൽ, കർഷകരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവില, വനിതാ സംവരണം നടപ്പിലാക്കുക, പരീക്ഷ നടത്തിപ്പ് കുറ്റമറ്റതാക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സിപിഐ ദേശ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളത്.


