സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാറിനെതിരെ, പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുന്നത് തുടരണമെന്ന് ആവശ്യപ്പെട്ട് പെൻഷൻ ഗുണഭോക്താക്കൾ പോർക്കുളം ഗ്രൂപ്പ് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി എം സുരേഷ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റിയംഗം കെ രാമകൃഷ്ണൻ അധ്യക്ഷനായി.
സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി എം സോമൻ, ലോക്കൽ സെക്രട്ടറി കെ എം നാരായണൻ, കെഎസ്കെടിയു ജില്ല കമ്മിറ്റിയംഗം ഓമന ബാബു, പി അരവിന്ദാഷൻ, കെ എ സുന്ദരമണി, പി എസ് ഷാനു, ഇ ഡി അജയ് ഘോഷ് എന്നിവർ സംസാരിച്ചു.


