തോളൂരിൽ വീട് കുത്തിത്തുറന്ന് നാൽപ്പത്തിയേഴ് പവൻ സ്വർണം കവർന്ന കേസിൽ സ്ത്രീകളടക്കമുള്ള മൂന്നംഗ സംഘത്തെ പേരാമംഗലം പോലീസ് സാഹസികമായി പിടികൂടി.


 തോളൂരിൽ വീട് കുത്തിത്തുറന്ന് നാൽപ്പത്തിയേഴ് പവൻ സ്വർണം കവർന്ന കേസിൽ സ്ത്രീകളടക്കമുള്ള മൂന്നംഗ സംഘത്തെ പേരാമംഗലം പോലീസ് സാഹസികമായി പിടികൂടി.നാലകത്ത് ഷക്കീറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വൻ കവർച്ച നടത്തിയ പ്രതികളെ പുലർച്ചെയോടെയാണ് പേരാമംഗലം പോലീസ് വലയിലാക്കിയത്. പീച്ചി പാണഞ്ചേരി പുളിക്കൽ വീട്ടിൽ മോഹനന്റെ മകൻ കൽക്കി എന്നറിയപ്പെടുന്ന നാൽപ്പത്തിനാലുകാരൻ സന്തോഷ്, മണലൂർ എങ്ങണ്ടി വീട്ടിൽ ദാസന്റെ ഭാര്യ നാൽപ്പത്തിയാറുകാരി സജിത, ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് വീട്ടിൽ സതീഷിന്റെ ഭാര്യ മുപ്പത്തിയഞ്ചുകാരി അഖില എന്നിവരാണ് പിടിയിലായത്. 47 പവനിലധികം സ്വർണ്ണാഭരണങ്ങളാണ് സംഘം കവർന്നത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പിടിയിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post