ഓണാഘോഷത്തിൻ്റെ തിരക്കിനിടെ ഗുരുവായൂർ ഇരിങ്ങപ്പുറം മേഖലയിൽ വാഹനങ്ങളുടെ ബാറ്ററികൾ മോഷണം പോയതായി പരാതി. ഇരിങ്ങപ്പുറം ഗ്രൗണ്ടിന് സമീപം കൂർക്കപ്പറമ്പിൽ അനീഷിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ബാറ്ററികളാണ് മോഷണം പോയത്. വാഹനങ്ങളുടെ സെൻസർ ചെക്കപ്പ് നടത്തുന്ന അനീഷിൻ്റെ വീട്ടുമുറ്റത്ത് നിരവധി വാഹനങ്ങൾ നിർത്തിയിട്ടുണ്ടായിരുന്നു. ഇതിൽനിന്നാണ് മോഷ്ടാക്കൾ നാല് പെട്ടി ഓട്ടോറിക്ഷകളുടെ ബാറ്ററികൾ കടത്തിയത്. എളുപ്പത്തിൽ അഴിച്ചുമാറ്റി കൊണ്ടുപോകാൻ കഴിയുന്നതിനാലാണ് പെട്ടി ഓട്ടോറിക്ഷകളുടെ ബാറ്ററികൾ മോഷ്ടാക്കൾ ലക്ഷ്യമിട്ടതെന്നാണ് അനീഷ് പറയുന്നത്. മോഷണത്തിൽ ഏകദേശം 28,000 രൂപയുടെ നഷ്‌ടം സംഭവിച്ചതായും അനീഷ് വ്യക്തമാക്കി. ഗുരുവായൂർ പോലീസിൽ പരാതി നൽകി. അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരിങ്ങപ്പുറം പരിസരത്തെ രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്നും വാഹനങ്ങളുടെ ബാറ്ററികൾ മോഷണം പോയതായും പരാതിയുണ്ട്. മേഖലയിൽ ബാറ്ററി മോഷണം പതിവായതോടെ വാഹന ഉടമകൾ ആശങ്കയിലാണ്.