നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
രാവിലെ പൂക്കളം മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് അംഗങ്ങൾ തിരുവാതിരയും സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചു.
ഉറിയടി, കൂൺ റൈസിംഗ്, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി, കമ്പവലി, ഗാനാലാപനം തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു. ഗ്രാമപഞ്ചായത്തിനുപുറമെ കൃഷിഭവൻ, എംപ്ലോയ്‌മെന്റ് ഓഫീസ്, സി.ഡി.എസ്. അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണസദ്യയും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അലി പുഴ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. നിയാസ് മുഹമ്മദ്, സജ്‌ന ഫിറോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി വിശാഖ്, കൃഷിഭവൻ ഓഫീസർ കീർത്തി, ദേവി, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാർ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.


