ചങ്ങരംകുളം:കുടുംബശ്രീ ജില്ലാ മിഷൻ മലപ്പുറവും നന്നംമുക്ക് മോഡൽ സി.ഡി.എസും സംയുക്തമായി ഒരുക്കുന്ന ഓണം വിപണന മേളയ്ക്ക് തുടക്കമായി.ചങ്ങരംകുളം കിഴക്കേ റോഡിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ഏഴു ദിവസത്തോളം നീളുന്ന മേള നടക്കുന്നത്.മേള
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് അലി നരണിപ്പുഴ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീഖ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ ചാലുപറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. അജയ്ഘോഷ്, സുധീഷ്, പരമേശ്വരൻ, രമേശ് ചേലക്കടവ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാർ, കുടുംബശ്രീ സി.ഡി.എസ് ജീവ ഉഷ തുടങ്ങിയവർ സംസാരിച്ചു.
കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കും ആവശ്യമായ വിവിധ സാധനങ്ങൾ മേളയിൽ ലഭ്യമാണ്. ഉദ്ഘാടനത്തിന് പിന്നാലെ കുടുംബശ്രീ പ്രവർത്തകരുടെ തിരുവാതിരക്കളിയും അരങ്ങേറി.
സി.ഡി.എസ് ചെയർപേഴ്സൺ പ്രേമലത സ്വാഗതവും ,
സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സൗമ്യ നന്ദിയും പറഞ്ഞു


