ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം


 എടപ്പാൾ: ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം വി.എം. മുസ്തഫ ചടങ്ങിന്റെയും വിവിധ പരിപാടികളുടെയും ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഷബീർ മാണൂർ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക സി.പി. സതി ദേശീയപതാക ഉയർത്തി.

എം.ടി.എ. പ്രസിഡന്റ് സുഹ്റ മൂതൂർ, പി.ടി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ഫൈസൽ സി.വി., പ്രേമകുമാരി എ.പി. തുടങ്ങിയവർ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ്, ചിത്രരചന മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

നീതു, ആലിയത്ത്, ആകാശ് കെ., ജ്യോതികൃഷ്ണ, സീമ പി., ഷർഫിയ, ഉനൈസ, അഹന്യ കെ.ഡി., മുഹ്സിന, റഹീന, സുലൈഖ, അഖില തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

കുട്ടികളുടെ ദേശഭക്തിഗാനം, നാടൻപാട്ട്, നൃത്തം എന്നിവയും അരങ്ങേറി. ചടങ്ങിൽ നിരവധി രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

Post a Comment

Previous Post Next Post