ഗുരുവായൂർ മമ്മിയൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് നാലടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. തച്ചിലത്ത് ദേവദാസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി വീടിന് പരിസരത്തുനിന്ന് പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടിരുന്നു. അയൽവാസികളും ഇക്കാര്യം ദേവദാസിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇന്ന് രാവിലെ കിണറ്റിൽ നോക്കിയപ്പോഴാണ് വെള്ളത്തിൽ മൂർഖനെ കണ്ടത്. മോട്ടോർ പമ്പ് സെറ്റ് കിണറ്റിലേക്ക് ഇറക്കുന്നതിനുള്ള പൊത്തിലൂടെയാകാം പാമ്പ് കിണറ്റിൽ വീണതെന്നാണ് കരുതുന്നത്. പൂച്ചകളെ കണ്ട് ഭയന്ന പാമ്പ് രക്ഷപ്പെടുന്നതിനിടെ കിണറ്റിൽ വീണതാകാമെന്ന് വീട്ടുകാർ പറഞ്ഞു.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് വളണ്ടിയർ പ്രബീഷ് ഗുരുവായൂർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു