പെരുമ്പിലാവ്:കടവല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ചന്തയ്ക്കും ഓണം വിപണന മേളയ്ക്കും തുടക്കമായി. പെരുമ്പിലാവ് സെന്ററിൽ ഓഗസ്റ്റ് 23, 24, 25 തീയതികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ എം. ബാലാജി നിർവഹിച്ചു.
കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമ്മൻ, സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീജ വേലായുധൻ, കൊച്ചനിയൻ, പത്മം വേണുഗോപാൽ, വിവിധ ജനപ്രതിനിധികൾ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, സഹകരണ സംഘം ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.


