ഓണാവേശം പകരാൻ കുന്നംകുളത്ത് തിങ്കളാഴ്ച വടംവലി മത്സരം


 ഓണാഘോഷത്തിൻ്റെ ഭാഗമായി

കുന്നംകുളത്ത് നഗരസഭ, മാധ്യമ പ്രവർത്തക കൂട്ടായ്മയായ സീനിയർ എഡിറ്റേഴ്സ് ഫോറം, ചേംബർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് എന്നിവയുടെ നേതൃത്വത്തിൽ  നടത്തുന്ന സൗഹൃദ വടംവലി മത്സരത്തിന് ഒരുക്കങ്ങളായി. 24 ന് വൈകിട്ട് 4ന് ജവാഹർ സ്ക്വയർ സ്റ്റേഡിയത്തിലാണ് മുപ്പത്തിലേറെ പുരുഷ - വനിതാ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം.

    ജനപ്രതിനിധികൾ, പൊലീസ്, അഗ്നി രക്ഷാ സേന, വിവിധ സംഘടനകൾ, വിവിധ സേവന മേഖലയിലുള്ളവർ, സ്ഥാപനങ്ങൾ തുടങ്ങിയവരാണ് ഓണത്തിൻ്റെ ആഘോഷ ആരവുമായി ഒത്തു ചേരുന്നത്.

മെഗാ  ഓണപ്പാട്ടിന് " ബെസ്റ്റ് ഓഫ് ഇന്ത്യ " റെക്കോർഡ് കരസ്ഥമാക്കിയ കുന്നംകുളം ഗുഡ്ഷെപ്പേർഡ് സിഎംഐ സ്കൂൾ മെഗാ ഓണപ്പാട്ടുമായി സ്റ്റേഡിയത്തിൽ സംഗീത വിരുന്നൊരുക്കും. നൂറിലധികം പേരാണ് ഒരുമിച്ചു ഓണപ്പാട്ടുകൾ ആലപിക്കുന്നത്.  പ്രശസ്തമായ തെക്കേപ്പുറം മാക്കാലിക്കാവ് ശ്രീഭദ്രയുടെ വീരനാട്യവും അരങ്ങേറും.

അഡിഷനൽ തൃശൂർ പൊലീസ് സൂപ്രണ്ട് സി. കൃഷ്ണദാസ് വടംവലി മത്സരം ഉദ്ഘാടനം ചെയ്യും.   നഗരസഭാധ്യക്ഷ സൗമ്യ അനിലൻ  ട്രോഫികൾ സമ്മാനിക്കും.

Post a Comment

Previous Post Next Post