അത്തം പിറന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ പൂക്കളം വിരിഞ്ഞു തുടങ്ങി. ഇനി ഓണം വരെ പത്ത് ദിവസവും ക്ഷേത്രനടയിൽ വിവിധ വർണ്ണത്തിലും രൂപത്തിലുമുള്ള പൂക്കളങ്ങളൊരുങ്ങും. ഗുരുവായൂരിലെ പൂവ്യാപാരികളാണ് കാലങ്ങളായി അത്തംമുതൽ പത്ത് ദിവസം വഴിപാടായി പൂക്കളം തീർക്കാറ്. ദേവീ ദേവന്മാരുടെ ചിത്രങ്ങൾക്ക് പുറമെ ഗുരുവായൂപ്പന്റെയും ക്ഷേത്രത്തിന്റെയും മാതൃക പൂക്കളങ്ങളത്തിലൊരുക്കാറുണ്ട്. രാത്രി ക്ഷേത്ര നട അടച്ചതിന് ശേഷം തുടങ്ങുന്ന പൂക്കളമിടൽ പുലർച്ചെ ക്ഷേത്ര നട തുറക്കുന്നതു വരെ നീളും. വലിയ പൂക്കളങ്ങൾക്ക് ചുറ്റും നിലവിളക്കും ചെരാതുകളും കത്തിച്ചു വെക്കും. ദർശനതിനെത്തുന്നവർ പൂക്കളത്തിൽ കാണിക്ക സമർപ്പിക്കും. ക്ഷേത്രനടയിൽ വിവാഹിതരാകുന്നവരും ദർശനത്തിനെത്തുന്നവരും പൂക്കളത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കാൻ മത്സരമാണ്. ഗുരുവായൂരിലെ പൂവ്യാപാരിയായിരുന്ന തേക്കത്ത് ഉണ്ണികൃഷ്ണനാണ് അത്തം നാളിൽ ക്ഷേത്രത്തിനു മുന്നിൽ പൂക്കളമിട്ട് തുടങ്ങിയത്. ഇത് അനുകരിച്ച് മറ്റുള്ളവർ ബാക്കി ദിവസങ്ങളിലും പൂക്കളം തീർത്തു തുടങ്ങി. ഉണ്ണികൃഷ്‌ണൻ എട്ട് വർഷം മുമ്പ് മരിച്ചെങ്കിലും മകൻ സന്ദീപ് അച്ഛന്റെ പാത പിന്തുടരുകയായിരുന്നു. സന്ദീപും കൂട്ടുകാരും ചേർന്നാണ് ഇപ്പോഴും പൂക്കളം ഒരുക്കുന്നത്.