ഗുരുവായൂർ കോട്ടപ്പടി പരദേവതാ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയുടെ സ്വർണമാല അഗ്‌നിരക്ഷാസേന സ്കൂബാ സംഘം മുങ്ങിയെടുത്തു നൽകി.


 ഗുരുവായൂർ കോട്ടപ്പടി പരദേവതാ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയുടെ സ്വർണമാല അഗ്‌നിരക്ഷാസേന സ്കൂബാ സംഘം മുങ്ങിയെടുത്തു നൽകി. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ നാദസ്വര വിദ്യാർത്ഥി അമൽ മാധവിൻ്റെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കുളത്തിൽ വീണത്. ഏകദേശം 22 അടി താഴ്ചയുള്ള കുളത്തിൽ നിന്ന് മാല കണ്ടെത്തുന്നതിനായി ഗുരുവായൂർ അഗ്‌നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ്.സുമൻ, സനിൽ എന്നിവരാണ് മുങ്ങിതപ്പിയെടുത്തത്. ഏകദേശം ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മാല കണ്ടെത്തിയത്. തുടർന്ന് ഗുരുവായൂർ സ്റ്റേഷൻ ഓഫീസർ എസ്.ഡി.സജിത് ലാൽ, മാല അമൽ മാധവിന്റെ പിതാവും നാദസ്വര വിദ്വാനുമായ പുഷ്പദാസിന് കൈമാറുകയായിരുന്നു.

Post a Comment

Previous Post Next Post