അരിയന്നൂർ പ്ലാക്കാട് ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിൽ നടന്ന ഇല്ലംനിറ ചടങ്ങുകൾ ഭക്തി സാന്ദ്രമായി. രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം ക്ഷേത്രം മേൽശാന്തിയുടെ നേതൃത്യത്തിൽ നെൽക്കതിർ കറ്റകൾ ശിരസിലേറ്റി 3 തവണ ക്ഷേത്രം പ്രദക്ഷിണം ചെയ്തു. തുടർന്ന്
പൂജകൾക്കു ശേഷം നെൽക്കതിരുകൾ ഭക്തർക്ക് ചെയ്തു. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.
ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് ഹരീഷ് കണ്ടം പുള്ളി, രജനീഷ് ഉപ്പത്തിൽ എന്നിവർ നേതൃത്വം നൽകി.


