പെങ്ങാമുക്ക് ഹൈസ്ക്കൂളിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.


 പെങ്ങാമുക്ക് ഹൈസ്ക്കൂളിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. സ്‌മൃതി തീരം കുന്നത്തെ സ്‌കൂളും കുന്നോളം ഓർമ്മകളും എന്ന പൂർവ്വ വിദ്യാർത്ഥി സംഗമം എം. എൽ. എ എ . സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജയശങ്കർ അദ്ധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ സജിത്ത്, വിജയ ഗോപി, പഞ്ചായത്ത് അംഗം സന്ധ്യ ഷിബു, മാനേജർ തമ്പി മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി സംഘം പ്രസിഡൻ്റ് ടി.കെ രാജൻ, ട്രഷറർ എൻ. ആർ. രജീഷ് എന്നിവർ പ്രസംഗിച്ചു. പ്രധാന അദ്ധ്യാപകൻ സി. ജി ഷനോജ് സ്വാഗതവും സെക്രട്ടറി കെ.കെ ഷെമീർ നന്ദിയും പറഞ്ഞു ചടങ്ങിൽ അദ്ധ്യാപക സംഗമവും പ്രതിഭകളെ ആദരിക്കലുമുണ്ടായി. ഡോ. ഹരീഷ്, ടി.സി. ചെറിയാൻ, സലിം ചിറക്കൽ, കെ. എം ഗഫൂർ ഹാജി, എം എ അബ്ദുൾ റഷീദ്, വത്സരാജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post