നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും,കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി


 ചങ്ങരംകുളം:നന്നംമുക്ക് പൂമരം പൂരാഘോഷകമ്മിറ്റി സ്വാതന്ത്യദിനാഘോഷവും, കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നടത്തി..ഓഫീസ് ഉദ്ഘാടനം കമ്മിറ്റിയിലെ മുതിർന്ന അംഗം രാവുണ്ണി നായർ നിർവഹിച്ചു.മണലിയാർക്കാവ് ക്ഷേത്രം പൂജാരി മുരളീധരൻ ഇളയത്, മണലിയാർ ക്കാവ് ക്ഷേത്രം മെമ്പർ രാജൻ നായർ ,അയ്യപ്പൻ കാവ് സെക്രട്ടറി സിപി ആര്‍ വിജയൻ , കമ്മിറ്റി പ്രസിഡന്റ് രമേഷ് ,സെക്രട്ടറി സത്യൻ എന്നിവർ ഭദ്രദീപം കൊളുത്തി.കമ്മിറ്റി രക്ഷാധികാരി അരവിന്ദൻ പതാക ഉയർത്തി. പായസ വിതരണവും ഉണ്ടായി.

Post a Comment

Previous Post Next Post