ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാലിശ്ശേരി: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള പുതിയ പി.ടി.എ , സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി , മദർ പി.ടി.എ. ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂർ സ്വാഗതം പറഞ്ഞു.  പി.ടി.എ. പ്രസിഡന്റ് പി.വി. രജീഷ് കുമാർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂർ പ്രവർത്തന റിപ്പോർട്ടും പ്രധാനധ്യാപിക ഷീന പി ശങ്കർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ. പ്രസിഡന്റായി ഷാജി ബിൻ ഹൈദർ, വൈസ് പ്രസിഡന്റായി പി. എ. നൗഷാദ് ,സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റായി റഫീഖ് അവുങ്ങാട്ടിൽ, എം പി.ടി.എ. പ്രസിഡന്റായി അമ്പിളി മനോജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും അഭിനന്ദനങ്ങൾ അറിയിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് നൗഫൽ , എസ്.എം.സി. ചെയർമാൻ റഫീഖ് അവുങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post