പഴഞ്ഞി - പട്ടിത്തടം റോഡിൻ്റെ നവീകരണം ആരംഭിക്കുന്നു.


 പഴഞ്ഞി - പട്ടിത്തടം റോഡിൻ്റെ നവീകരണം ആരംഭിക്കുന്നു. നിർമാണം തുടങ്ങുന്നതിനു മുൻപ് രണ്ട് കൾവർട്ടുകളുടെ പണി പൂർത്തീകരിക്കാനായി ഇന്നു മുതൽ 15 ദിവസത്തേക്ക് പഴഞ്ഞി ജയ ബേക്കറി മുതൽ പട്ടിത്തടം സെൻ്റർ വരെ, റോഡ് അടച്ചിടും. വാഹനങ്ങൾ നിരത്തിലിറക്കാത്ത ഈ സമയത്ത് മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ കൂടി നടത്തും. റോഡിന്റെ ശോചനീയ സ്ഥിതി പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ എം പി രാജൻ, ഷൈലജ അരുൺദാസ്, ജിൻസി സജു എന്നിവർ സന്ദർശിച്ചു. സമയബന്ധിതമായി പണി പൂർത്തീകരിച്ച് നാട്ടുകാർക്കും, വാഹന യാത്രികർക്കും പ്രയാസങ്ങളില്ലാതെ റോഡ് ഉടൻ തുറന്നു കൊടുക്കാൻ കർശന നിർദേശം നൽകി.

Post a Comment

Previous Post Next Post