കർക്കിടക വാവ് ബലിതർപ്പണത്തിനായി അകതിയൂർ കലശമല ചിറയിൽ ശിവ വിഷ്ണു ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രഭരണ സമിതി ഭാരവാഹികൾ അറിയിച്ചു. വാവു ദിവസമായ ബുധനാഴ്ച്ച രാവിലെ 4 മണി മുതൽ ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. മോഹനൻ നായർ പ്രധാന കാർമ്മികത്വം വഹിക്കും.
ക്ഷേത്രത്തിൽ നിത്യപൂജകൾക്ക് പുറമെ പിതൃ മോക്ഷത്തിനായി തിലഹവനം, സായൂജ്യപൂജ, ഗണപതി ഹോമം, ഭഗവത് സേവ തുടങ്ങിയ പ്രത്യേക വഴിപാടുകളും നടത്തും. . ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ജസ്വീന്ദ്ര ദ്വിവേദി കാർമ്മികത്വം വഹിക്കും. തർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ശശി വാസുദേവൻ, സെക്രട്ടറി ബാലകൃഷ്ണൻ, ഖജാൻജി പ്രദീപ് എന്നിവർ അടങ്ങിയ കമ്മിറ്റി നേതൃത്വം നൽകും.


